പ്രവാസരംഗത്തെ അരക്ഷിതാവസ്ഥയ്‌ക്കെതിരെ യോജിച്ച പ്രവര്‍ത്തനം ആവശ്യം
പ്രവാസരംഗത്തെ അരക്ഷിതാവസ്ഥയ്‌ക്കെതിരെ യോജിച്ച പ്രവര്‍ത്തനം ആവശ്യം -യുവകലാസാഹിതി
അബുദാബി: പ്രവാസരംഗത്തെ അരക്ഷിതാവസ്ഥയ്‌ക്കെതിരെയും വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണതകള്‍ക്കെതിരെയും പ്രവാസസംഘടനകളുടെ യോജിച്ച പ്രവര്‍ത്തനവും കൂട്ടായ്മയും വളര്‍ത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യുവകലാസാഹിതി അബുദാബി സമ്മേളനം അഭിപ്രായപ്പെട്ടു. കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനം കെ.എസ്.സി. വൈസ്പ്രസിഡന്റ് ബാബു വടകര ഉദ്ഘാടനംചെയ്തു.
കെ.വി. പ്രേംലാല്‍ അധ്യക്ഷതവഹിച്ചു. യുവകലാസാഹിതി യു.എ.ഇ. ജനറല്‍ സെക്രട്ടറി ഇ.ആര്‍. ജോഷി സംഘടനാറിപ്പോര്‍ട്ടും എം. സുനീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹാഫിസ് ബാബു ഭാവിപ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. അഭിലാഷ് വി. ചന്ദ്രന്‍, അഡ്വ. സന്തോഷ്, സലിം കാഞ്ഞിരവിള, വിജയന്‍ കൊല്ലം എന്നിവര്‍ ആശംസനേര്‍ന്നു.
യുവകലാസാഹിതി യു.എ.ഇ. കമ്മിറ്റി വാര്‍ഷികപ്പതിപ്പ് ‘ഗാഫ്’ന്റെ വിതരണോദ്ഘാടനം പ്രശസ്ത സാഹിത്യ വിവര്‍ത്തകന്‍ എസ്.എ. ഖുദ്‌സി എഴുത്തുകാരന്‍ നസീര്‍ കടിക്കാടിനുനല്കിക്കൊണ്ട് നിര്‍വഹിച്ചു. തുടര്‍ന്ന് ഫാസിലിന്റെ ‘കോമ്പസ്സും വേട്ടക്കോലും’ എന്ന നോവലിനെക്കുറിച്ച് ചര്‍ച്ചനടന്നു. ദീപ ചിറയില്‍ മുഖ്യപ്രഭാഷണം നടത്തി. പി. ശിവപ്രസാദ് മോഡറേറ്ററായിരുന്നു. നസീര്‍ കടിക്കാട്, സൈനുദ്ദീന്‍ ഖുറൈഷി, ജോഷി ഒടെസ്സ, ജലീല്‍ ടി.കെ., സോണി ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി. ഭാസ്‌കരന്‍ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പാട്ടരങ്ങില്‍ സുഹാന സുബൈര്‍, സജീഷ്, രഞ്ജിത്ത് കായംകുളം, അമല്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. വിവിധ പരിപാടികള്‍ക്ക് സുനില്‍ ബാഹുലേയന്‍, സലാം കാഞ്ഞങ്ങാട്, വിഷ്ണുപ്രകാശ്, ലിജോയ് പടിയൂര്‍, ഹരിബ, അഭിനയ, സജു കെ.പി.എ.സി. എന്നിവര്‍ നേതൃത്വംനല്കി.
പുതിയ ഭാരവാഹികളായി കെ.വി. പ്രേംലാല്‍ (പ്രസി.), എം. സുനീര്‍, രാജേന്ദ്രന്‍ ആറ്റിങ്ങല്‍ (വൈ. പ്രസി.), സുനില്‍ ബാഹുലേയന്‍, ഹാഫിസ് ബാബു (ജോ.സെക്ര.മാര്‍), രാജ് കുമാര്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
യുവകലാസാഹിതി അല്‍ ഐന്‍ നാട്ടുല്സവം വെള്ളിയാഴ്ച്ച
യുവകലാസാഹിതി അല്‍ ഐന്‍ നാട്ടുല്സവം വെള്ളിയാഴ്ച്ച
യുവകലാസാഹിതി അബുദാബി സമ്മേളനം
യുവകലാസാഹിതി അബുദാബി സമ്മേളനം വെള്ളിയാഴ്ച്ച
യുവകലാസാഹിതി അബുദാബി സമ്മേളനം “കുടുംബസംഗമം-2012 “ വെള്ളിയാഴ്ച്ച (11-05-2012) അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍ രാവിലെ പത്തിന് തുടങ്ങും.. വൈകീട്ട് മൂന്നിന് യുവകലാസാഹിതി യു.എ.ഇ വാര്ഷികപതിപ്പ് “ഗാഫ്” ന്റെ അബുദാബി വിതരണോല്‍ഘാടനം നടക്കും. തുടര്‍ന്ന്‍ ഫാസിലിന്റെ കോമ്പസ്സും വേട്ടക്കോലും എന്ന പുസ്തകത്തിന്റെ ചര്‍ച്ച..വിവിധ സെഷനുകളില്‍ പ്രമുഖര്‍ പങ്കെടുക്കും






