കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ് പണത്തിന്റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി എം.എല്‍.എ.
ദുബായ്: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ ഉണ്ടായ സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫിലേക്ക് പോയ മലയാളികള്‍ കേരളത്തില്‍ എത്തിച്ച പണത്തിന്റെ പങ്കിനെ ചെറുതായി കാണാനാവില്ലെന്നു കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും നാട്ടിക എം.എല്‍.എ യുമായ ഗീത ഗോപി പറഞ്ഞു. ദുബായ് റോയല്‍ പാലസ് ഹോട്ടലില്‍ യുവകലാസാഹിതി യു.എ.ഇ യുടെ വനിതാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു ഗീത ഗോപി.ഗള്‍ഫ് പ്രവാസികളുടെ കുടുംബങ്ങളിലെ സ്ത്രീകളെ സ്വയം പര്യാപ്തരാകാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ചത് ഇത് മൂലമാണ് .കേരളത്തിലെ ഇടതു പക്ഷ ഗവണ്മെന്റുകള്‍ നടപ്പാക്കിയ പദ്ധതികളാണ് സ്ത്രീകളെ സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്.ത്രിതല പഞ്ചായത്ത് തലത്തിലെ സ്ത്രീ സംവരണം കേരത്തില്‍ നടപ്പാക്കിയ പരിപാടികളില്‍ വിപ്ലവകരമായതാനെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഗവണ്‍ മെന്റുകള്‍ നടപ്പാക്കുന്ന പല നല്ല കാര്യങ്ങളും ജനങ്ങളില്‍ എത്തുന്നതില്‍ തടയുന്നത് ഉദ്യോഗസ്ഥ മേധാവിത്തം മൂലമാണ്. ജനാധിപത്ത്യത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിനെതിരെ മുന്നേറാനാവൂ .ശുചിതത്തിന്റെ കാര്യത്തില്‍ യു.എ.ഇ കേരളത്തിന് മാതൃകയാണ്. നാടിന്റെ യും വീടിന്റെയും വൃത്തിക്ക് മുന്‍കൈ എടുത്ത് ഇറങ്ങേണ്ടത് സ്ത്രീ സമൂഹമാണ്. നാട്ടിക മണ്ഡലത്തില്‍ സമ്പൂര്ണ ശുചിത്ത പദ്ധതിക്കും, പ്ലാസ്റിക് വര്‍ജനതിനും തുടക്കം കുറിച്ചതായി ഗുരുവായൂര്‍ നഗരസഭയെ സമ്പൂര്ണ പ്ലാസ്റ്റിക്ക് വര്‍ജനത്തിലെക്ക് നയിച്ച മുന്‍ ചെയര്‍ പെര്‍സണ്‍ കൂടിയായ ഗീത ഗോപി കൂട്ടി ചേര്‍ത്തു. നാല്പതാം ജന്മദിനം ആഘോഷിക്കുന്ന യു.എ.ഇ ജനതയോടുള്ള യുവകലാ സാഹിതി യുടെ ഐക്യ ദാര്‍ ഡിയ പ്രമേയം യുവകലാസാഹിതി യു.എ.ഇ ജോയിന്റ് സെക്രെറെരി വിജയന്‍ നണിയൂര്‍ അവതരിപ്പിച്ചു.സംഗീത സുമിത് അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ വിനയചന്ദ്രന്‍ ,യു.വിശ്വനാഥന്‍,ബിന്ദു സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.റോജ പ്രകാശ് സ്വാഗതവും, ശ്രീലത വര്‍മ നന്ദിയും പറഞ്ഞു. സമ്മേളന ത്തോ ട നു ബ ന്ധി ച്ചു നടന്ന ”മരുഭൂവിലെ പെണ്‍സര്‍ഗാത്മകജീവിതം ” എന്ന ഓപ്പണ്‍ ഫോറത്തില്‍ യുവകലാസാഹിതി യു.എ.ഇ ജനറല്‍ സെക്രെട്ടെരി ഇ.ആര്‍.ജോഷി മോഡറെറ്റര്‍ ആയിരുന്നു.ഗീത ഗോപി എം.എല്‍.എ അഡ്വ.ബിന്ദു എസ്.ചേറ്റൂര്‍ , ഷീബ ഷിജു. അഡ്വ.ആയിഷ സക്കീര്‍, റീന സലിം, സംഗീത സുമിത് എന്നിവര്‍ പങ്കെടുത്തു. യുവകലാസാഹിതി ദുബായ് കമ്മിറ്റി നടത്തിയ കുട്ടികളുടെ ക്യാമ്പ് കളിവീടില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഗീത ഗോപി എം.എല്‍.എ സെര്ട്ടിഫികട്ടുകള്‍ വിതരണം ചെയ്തു. ശ്രീലത വര്‍മ്മ (കണ്‍വീനര്‍) സംഗീത സുമിത്ത് , ശൈലജ പ്രേംലാല്‍, ധന്യ ഉദയ് ,മിസരിയ ശിഹാബ് (ജോയിന്റ് കണ്‍ വീനര്മാര്‍ ) എന്നിവര്‍ ഭാരവാഹികളായ 25 അംഗ വനിതാ കമ്മിറ്റി യെ തിരഞ്ഞെടുത്തു.സത്യന്‍ മാറഞ്ചേരി,ഉദയ് കുളനട,കീര്‍ത്തി അജിത്, റൈസ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി..