Author Archive
യുവജന സംഘടനയും, യുവകലാസാഹിതിയും സഹായിച്ചു: ഷാജിക്ക് പുതുവെളിച്ചം
യുവജന സംഘടനയും, യുവകലാസാഹിതിയും സഹായിച്ചു: ഷാജിക്ക് പുതുവെളിച്ചം
കടയ്ക്കല്‍. ചിതറ കല്ലുവെട്ടാംകുഴി ലക്ഷംവീട്ടില്‍ ഷാജി(42)യുടെ ഇരുളടഞ്ഞ ജീവിതത്തിനു യുവജന സംഘടനയുടെയും യുഎഇയിലെ യുവകലാസാഹിതി പ്രവര്‍ത്തകരുടെയും സഹായത്താല്‍ പുതുവെളിച്ചം. കടുത്ത ബാധ്യതയുമായി മസ്കറ്റില്‍ ജോലിക്കു പോയി ഹൃദ്രോഗത്തെ തുടര്‍ന്നു മാസങ്ങള്‍ കഴിയും മുന്‍പു നാട്ടിലെത്തേണ്ടി വന്നതോടെ ഷാജിയുടെ ജീവിതം ദുരിതത്തിലായി.
മസ്കറ്റില്‍ ജോലിക്കു പോകാന്‍ കടം വാങ്ങിയ പണം തിരികെ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഷാജി. നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായ ഷാജിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. ഒരു ലക്ഷത്തോളം രൂപ വേണ്ടിവരുന്ന ശസ്ത്രക്രിയ എങ്ങനെ ചെയ്യുമെന്ന് അറിയാതെ നിര്‍ധന കുടുംബം ആശങ്കയിലായി.
ഷാജി മസ്കറ്റില്‍ നിന്നു മടങ്ങിയതോടെ ജീവിക്കാന്‍ ഭാര്യയ്ക്കു കൂലിപ്പണിക്കു പോകേണ്ടി വന്നു. ഷാജിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ബിനോയ് എസ്. നായരും പ്രവര്‍ത്തകന്‍ ചിതറ പ്രജിത്തും ചേര്‍ന്നു ഷാജിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു യുഎഇ യുവകലാസാഹിതിക്ക് കത്ത് എഴുതി.
കലാസാഹിതി പ്രവര്‍ത്തകരായ അഡ്വ. നജിമുദീന്‍, എസ്.പി. പ്രദീഷ്, ജോഷി എന്നിവരുടെ ഇടപെടല്‍ മുഖേന ജീവകാരുണ്യ പ്രവര്‍ത്തകനായ ജലാലിന്റെ സഹായത്താല്‍ ഷാജിക്കു സൌജന്യമായി ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു ഷാജി വീട്ടില്‍ തിരിച്ചെത്തി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണു ഷാജിയും കുടുംബവും
യുവകലാസാഹിതി ഷാര്‍ജ – അജ്മാന്‍ ഘടകം വാര്‍ഷിക സമ്മേളനം
യുവകലാസാഹിതി ഷാര്‍ജ - അജ്മാന്‍ ഘടകം വാര്‍ഷിക സമ്മേളനം
യുവകലാസാഹിതി ഷാര്‍ജ - അജ്മാന്‍ ഘടകം വാര്‍ഷിക സമ്മേളനം 2012 മാര്‍ച്ച് 23നു രാവിലെ പത്തു മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹാളില്‍ വെച്ച് ചേരുന്നു. സമ്മേളനം യുവകലാസാഹിതി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. ഇ .എം. സതീശന്‍ ഉദ് ഘാടനം ചെയ്യും. ശ്രീ. പി. ശിവപ്രസാദ് അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍ ഇ. ആര്‍. ജോഷി, പി. എന്‍. വിനയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം കൊടുക്കുന്ന സമ്മേളനം പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുക്കുന്നതായിരിക്കും.
പ്രവാസവും പ്രതിസന്ധികളും എന്ന വിഷയത്തില്‍ ഊന്നി രണ്ട് മണി മുതല്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ശ്രീമതി. സംഗീത സുമിത് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്‍റ് അഡ്വ: വൈ. എ റഹീം ഉദ്ഘാടനം ചെയ്യും. ഇ. എം. സതീശന്‍ യുവകലാസാഹിതി കേരളസസ്ഥാന സെക്രട്ടറി ശ്രീ. ബിജു സോമന്‍(ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), ശ്രീ. ബാലകൃഷ്ണന്‍ (ട്രഷറര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), ശ്രീ. രഘുനന്ദന്‍ മാഷ് , ശ്രീമതി. ഷീബ ഷിജു എന്നിവര്‍ പ്രസംഗിക്കും. സ്വാഗതം അഡ്വ: നജ്മുദീന്‍. സാംസ്കാരിക സമ്മേളനത്തിന് ശേഷം. യുവകലാസാഹിതി ‘പാട്ടരങ്ങു‘ ഉണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് മനു. പി. +971 55 6353 899, സുനില്‍രാജ്. കെ +971 55 38 400 38 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സെക്രട്ടറി
സുനില്‍രാജ് കെ. (+971 55 38 400 38)
ഷാര്‍ജ - അജ്മാന്‍ യൂണിറ്റ്
സാമ്പത്തിക ലാഭത്തിനു വേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നു: ഇ.എം.സതീശന്‍
സാമ്പത്തിക ലാഭത്തിനു വേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നു: ഇ.എം.സതീശന്‍
ദുബായ്: നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും എണ്ണമറ്റ സമരങ്ങളിലൂടെയും കേരളം നേടിയെടുത്ത മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ലാഭത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിരാകരിക്കുന്ന കാഴ്ച്ചയാണ് വര്‍ത്തമാന കാലത്തിന്റെ ദുരന്തം എന്ന് യുവകലാസാഹിതി സംസ്ഥാന സെക്രെട്ടെറി ഇ.എം.സതീശന്‍ പറഞ്ഞു. യുവകലാസാഹിതി ദുബായ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവരെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തുന്നതിനും സാംസ്കാരിക പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച മഹത്തായ പാരമ്പര്യം ആണ് കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിനുള്ളത്. ഇന്ന് പുഴ യെ വെള്ളമായും കാടിനെ മരമായും, മാമലകളെ കല്ലും മണ്ണ് മായും മാത്രം കാണുകയും പ്രക്രതി വിഭവങ്ങളെ സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു സംസ്കാരം വളര്‍ന്നു വന്നിരിക്കുന്നു. ഇതൊക്കെയാണെങ്കിലും അതിജീവനത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍ കേരളത്തില്‍ പുതിയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് സതീശന്‍ കൂട്ടിചേര്‍ത്തു . ഇത്തരം ഇടപെടലുകള്‍ നടത്താന്‍ യുവ കലാ സാഹിതിക്ക് കൂടി ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഉദയന്‍ കുളക്കട അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സെന്ട്രേല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടെറി ഇ.ആര്‍.ജോഷി സംഘടന റിപ്പോര്‍ട്ടും ദുബായ് ഘടകം സെക്രെട്ടെറി സത്യന്‍ മാറഞ്ചേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.അജിത് കുമാര്‍ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. സെന്ട്രേല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എന്‍.വിനയചന്ദ്രന്‍,കെ.കെ.ജോഷി ,സലിം കാഞ്ഞിര വിള ശ്രീലതാ വര്‍മ്മ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ടി.കെ.വിനോദന്‍, അനീഷ്‌നിലമേല്‍,എം.ഷാജഹാന്‍
എന്നിവര്‍ പങ്കെടുത്തു. പി.ചന്ദ്രശേഖരന്‍ (അബുദാബി) അഡ്വ.നജിമുദീന്‍( റാസ് അല്‍ ഖൈമ) ഷുജാദു ഹക്കീം (അല്‍ ഐന്‍ ) കെ.സുനില്‍ രാജ് (ഷാര്‍ജ) സുനില്‍ ബാഹുലേയന്‍ (മുസാഫ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. രഘു മാഷ് മുല്ലനേഴി അനുസ്മരണവും പി.ശിവപ്രസാദ് സുകുമാര്‍ അഴീക്കോട് അനുസ്മരണവും നടത്തി
കേരളത്തിന് സുരക്ഷ തമിഴുനാടിനു വെള്ളം .
കേരളത്തിന് സുരക്ഷ തമിഴുനാടിനു വെള്ളം .
ഭീതിയുടെ അണക്കെട്ടും രാഷ്ട്രീയവും (എഡിറ്റോറിയല്‍ -യുവകലാസാഹിതി മാസിക ജനുവരി-2012 ലക്കം-40 പുസ്തകം 12)
കാലപഴക്കത്തില്‍ ജീര്‍ണിച്ചു തുടങ്ങിയ അണക്കെട്ടിലെ ചോര്‍ച്ച ജനങ്ങളുടെ ശ്രദ്ദയിലെത്തിക്കാന്‍ ക്യാമറ കണ്ണുകള്‍ തുനിഞ്ഞിരങ്ങിയതോടെ ഭീതിയുടെ പെരുമഴയില്‍ ശ്വാസമടക്കിപ്പിടിച് ലക്ഷ കണക്കിനാളുകള്‍ ഉറക്കമില്ലാതെ ജീവിക്കുകയാണ് . സുര്‍ക്കയുടെ അടിസ്ഥാന ബലം അളന്നു തിട്ട പെടുതാനോ പ്രകൃതിയുടെ അപ്രതീക്ഷിത താണ്ഡവം പ്രവചിക്കാനോ കഴിയാതെ കുഴങ്ങുകയാണ് ബന്ധപെട്ടവരെല്ലാം . രണ്ടു സംസ്ഥാനങ്ങല്‍ക്കിടയിലെ തര്‍ക്ക വിഷയമായും പരസ്പരം പഴിചാരി ആക്രോശിക്കലായും കലാശിച്ച മുല്ലപെരിയാരിലെ ജലസംഭരണി ആഴങ്ങളില്‍ എന്ത് സംസാരിക്കുന്നു എന്ന് ആര്‍ക്കറിയാം ?!
കേന്ദ്ര ഭരണകൂടത്തിന്റെനിസ്സംഗത രാഷ്ടീയമാപിനിക്കുമാത്രം അളന്നു നോക്കാന്‍ കഴിയുന്ന രെഹാസ്യമാനെന്നു എല്ലാവര്‍ക്കുമറിയാം . പ്രകൃതിയും വായുവും ജലവും സംസ്ഥാനങ്ങല്‍ക്കിടയിലെ അവകാശത്തര്‍ക്കമായി ചുരുക്കി പിടിക്കെണ്ടതല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭാരനഘെടനാനുസൃതമായ അധികാരത്തോടെ കൈകാര്യം ചെയ്യേണ്ട മനുഷ്യാവകാശമായി വികാസം പ്രാപിക്കേണ്ട വിഷയമാണ് . നിര്‍ഭാഗ്യം എന്ന് പറയട്ടെ, പ്രസ്താവനാ യുദ്ധങ്ങള്‍ക്കിടയില്‍ ഉത്തരമില്ലാതെ വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ അസ്വസ്ഥ ജീവിതത്തെ, ഒരു രാഷ്ട്ര വികാരമായി മനസ്സിലാക്കാന്‍ തമിഴുനാടിനും കേന്ദ്ര ഭരണത്തിനും കഴിയാതെ പോയിരിക്കുന്നു .
സമയോചിതമായി ജനതാല്പര്യത്തിനു മുന്നിനിന്നു ഉപവാസ സമരത്തിന് നേതൃത്തം നെല്കിയ സ:ബിജിമോള്‍ എം എല്‍ എ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനും യുവകലാ സാഹിതിയുടെ ഐക്യദാര്‍ഡ്യം അറിയിക്കാനും ഈ വാക്കുകള്‍ ഉപയോഗിക്കുകയാണ് . മുല്ലപെരിയാരിലെ പ്രകൃതി ദുരന്ത ഭീഷണിയുടെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും ശാസ്ത്ര സാങ്കേതിക വിദഗ്ദര്‍ക്കും ഭരണകെന്ദ്രങ്ങല്‍ക്കുമുള്ള ഉത്തരവാദിത്തം എത്രയും വേഗം നിറ വേട്ട പ്പെടുമെന്ന് പ്രത്യാശിക്കുന്നു
പി കെ ഗോപി
മുഗള്‍ ഗഫൂര്‍
തങ്ങളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കയെ അവസാനമായി ഒരുനോക്ക് കാണുവാനായി പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട വന്‍ജനാവലിയാണ് അബുദാബി സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറി പരിസരത്ത് തടിച്ചുകൂടിയത്. അദ്ദേഹത്തിന്റ ജനകീയതയുടെ അംഗീകാരമായി അബുദാബിയിലെയും, ഇതര എമിറേറ്റ്‌സുകളിലെയും ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു
മുഗള്‍ ഗഫൂറിനു ആദരാഞ്ജലികള്‍
യു. ഏ. ഇ. യില്‍ യുവകലാസാഹിതി രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നയിക്കുന്നതിലും ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. മാനുഷിക ദര്‍ശനങ്ങളില്‍ ഏറ്റവും അപ്രതിരോധ്യമായ ആദര്‍ശത്തില്‍ വിശ്വസിച്ച മുഗള്‍ ഗഫൂറിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു. ഏ. ഇ. കേന്ദ്രസമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
സുകുമാര്‍ അഴികോടിന് ആദരാഞ്ജലികള്‍
ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി, നാടുവാഴിത്തത്തിനെതിരെ ജനവിമോചനത്തിനു വേണ്ടി, അധികാരധൂര്‍ത്തിനും അഴിമതിക്കുമെതിരെ സ്വതന്ത്ര ജീവിതത്തിനു വേണ്ടി.. അലയടങ്ങാത്ത ഭാഷയെ ആയുധമാക്കി പോരാടിയ മികച്ച സാംസ്കാരികപ്രവര്‍ത്തകനും അതുല്യ സാഹിത്യകാരനുമായ ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം പ്രകാശമാനമായ ഒരു ചരിത്രകാലഘട്ടത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്. കാലത്തിന്റെ തിരയ്ക്കുള്ളില്‍ മറഞ്ഞ സുകുമാര്‍ അഴീക്കോടിന് യു. എ. ഇ പ്രവാസികളുടെ സംഘടനയായ യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആശയപരമായി നിശിത വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും, വ്യക്തി ബന്ധങ്ങളില്‍ സൌഹൃദത്തിന്റെ ആര്‍ദ്രത നില നിര്‍ത്തിയ മഹാനായ മനുഷ്യന്‍ ആയിരുന്നു അഴീക്കോട് മാഷ്. എഴുത്തുകാരനും, വാഗ്മിയുമായിരുന്ന അദ്ധേഹത്തിന്റെ മരണം കേരളത്തിന്റെ സാംസ്കാരിക മുഖത്തിന് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചിരിക്കുന്നുവെന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ് പണത്തിന്റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി എം.എല്‍.എ.
കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ് പണത്തിന്റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി എം.എല്‍.എ.
വിധുരന്‍
വിധുരന്‍
സംഗീത സുമിത്
തെക്ക് കോണില്‍ നിന്‍ പട്ടടയെരിയുമ്പോള്‍
സഖീ ..
ഞാന്‍ ഏകനാകുന്നീ മരച്ചോട്ടില്‍
മരിച്ചതു നീയെന്നു പറയുന്നിതെല്ലാവരും
എങ്കിലും അറിയാം മരിച്ചതു ഞാന്‍ തന്നെ
എന്റെ മടിയരാം കൈകളും കാല്‍കളും
പ്രണയം പാടിയ മനസ്സും
തോളില്‍ തട്ടി അകലുന്നു കൂട്ടുകാര്‍
നാട്ടുകാര്‍ വീട്ടുകാര്‍ ഇവിടെ ഞാന്‍ മാത്രം
കൂട്ടം തെറ്റിയ കിളിയെപ്പോലിന്നു
ദിശയറിയാതെ ഉഴറി നില്‍പ്പൂ ..
എന്നോട് പറഞ്ഞത്, പറയാത്തതും
എന്നോട് പറഞ്ഞത്, പറയാത്തതും
ഗീത ശ്രീജിത്ത്
ഇന്നലെ രാത്രി,
മഴ ഉറങ്ങാന്‍ അനുവദിക്കാതെ
പായാരം ചൊല്ലികൊണ്ടേയിരുന്നു
എത്രയുണ്ട് സ്നേഹമെന്ന് ശ്രിഗാരപൂര്‍വ്വം
മെല്ലെ മെല്ലെ നുള്ളി ചോദിച്ചു
അടഞ്ഞു പോയ കണ്ണുകള്‍ മെല്ലെ തുറന്നു
ഉറങ്ങേണ്ട
എന്നോടൊപ്പം ഇരിക്കൂ എന്ന് പറഞ്ഞു.
വരൂ എന്നോടൊപ്പം ചിലങ്കകള്‍
അണിയിക്കട്ടേ എന്നും
നടനം അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സാരമില്ല എന്നും
പിന്നെ നോക്കിയിരുന്നു കണ്ണുകളില്‍
ദൂരെ മരുഭൂമികളെ പറ്റി പറഞ്ഞപ്പോള്‍
അതെനിക്കും അറിയില്ല എന്ന് മഴയും
സ്നേഹമറിയാത്ത മനസ്സുകളെ പറ്റിയും
അലിവുണരാത്ത കണ്ണുകളെ പറ്റിയും സംസാരിച്ചിരുന്നു
പിന്നെ കുസൃതിയായി
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച വഴിയിലൂടെ
പുഴ പോലൊഴുകി നടന്നപ്പോള്‍
ഒന്ന് പുളഞ്ഞു, കുസൃതി തന്നെ
ഞാനില്ല എന്ന് മടിച്ചപ്പോഴേക്കും
നനഞ്ഞു കഴിഞ്ഞിരുന്നു
പിന്നെ ഒപ്പത്തിനൊപ്പം
അങ്ങനെ.. രാത്രി പോയി വെളുത്തപ്പോള്‍
മഴ പെയ്തു തീര്‍ന്നിരുന്നു
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച പാത
മാഞ്ഞുപോയിരുന്നു
പൊന്മയെപ്പോലുള്ള എന്റെ വാക്കുകള്‍
മഴക്കുളങ്ങളില്‍ കണ്ണും നട്ടിരിപ്പായി ….





