Home About Members Register

വാര്‍ത്തകള്‍

കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ്‌ പണത്തിന്റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി എം.എല്‍.എ.

കേരളത്തിലെ  സ്ത്രീ  ശാക്തീകരണത്തിന്    ഗള്‍ഫ്‌  പണത്തിന്റെ  ഒഴുക്കും  അടിത്തറയായി  : ഗീത ഗോപി എം.എല്‍.എ.

ദുബായ്: ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളില്‍  നിന്നു  വിഭിന്നമായി  കേരളത്തില്‍  ഉണ്ടായ  സ്ത്രീ  ശാക്തീകരണത്തിന്  ഗള്‍ഫിലേക്ക്  പോയ  മലയാളികള്‍  കേരളത്തില്‍  എത്തിച്ച  പണത്തിന്റെ  പങ്കിനെ  ചെറുതായി  കാണാനാവില്ലെന്നു  കേരള  മഹിളാ സംഘം സംസ്ഥാന  വൈസ്  പ്രസിഡന്റും  നാട്ടിക എം.എല്‍.എ യുമായ  ഗീത ഗോപി  പറഞ്ഞു. ദുബായ്  റോയല്‍ പാലസ് ഹോട്ടലില്‍  യുവകലാസാഹിതി  യു.എ.ഇ  യുടെ വനിതാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം  ചെയ്യുകയായിരുന്നു  ഗീത ഗോപി.ഗള്‍ഫ്‌ പ്രവാസികളുടെ  കുടുംബങ്ങളിലെ  സ്ത്രീകളെ സ്വയം  പര്യാപ്തരാകാനും  സാമ്പത്തിക  സ്വാതന്ത്ര്യം  നേടാനും  സാധിച്ചത്  ഇത് മൂലമാണ് .കേരളത്തിലെ ഇടതു പക്ഷ ഗവണ്മെന്റുകള്‍  നടപ്പാക്കിയ പദ്ധതികളാണ്  സ്ത്രീകളെ  സമൂഹത്തിന്റെ  പൊതുധാരയില്‍  എത്തിക്കുന്നതില്‍  മുഖ്യ  പങ്കു വഹിച്ചത്.ത്രിതല  പഞ്ചായത്ത്  തലത്തിലെ  സ്ത്രീ സംവരണം  കേരത്തില്‍  നടപ്പാക്കിയ പരിപാടികളില്‍  വിപ്ലവകരമായതാനെന്നും  അവര്‍ കൂട്ടിചേര്‍ത്തു. ഗവണ്‍ മെന്റുകള്‍  നടപ്പാക്കുന്ന  പല നല്ല കാര്യങ്ങളും  ജനങ്ങളില്‍  എത്തുന്നതില്‍  തടയുന്നത്  ഉദ്യോഗസ്ഥ മേധാവിത്തം  മൂലമാണ്. ജനാധിപത്ത്യത്തിന്റെ  ശക്തമായ  ഇടപെടലുകള്‍  ഉണ്ടെങ്കില്‍  മാത്രമേ  ഇതിനെതിരെ മുന്നേറാനാവൂ .ശുചിതത്തിന്റെ  കാര്യത്തില്‍  യു.എ.ഇ  കേരളത്തിന്‌  മാതൃകയാണ്. നാടിന്റെ യും വീടിന്റെയും  വൃത്തിക്ക്  മുന്‍കൈ  എടുത്ത് ഇറങ്ങേണ്ടത്  സ്ത്രീ സമൂഹമാണ്. നാട്ടിക മണ്ഡലത്തില്‍  സമ്പൂര്ണ  ശുചിത്ത  പദ്ധതിക്കും, പ്ലാസ്റിക്  വര്‍ജനതിനും  തുടക്കം കുറിച്ചതായി  ഗുരുവായൂര്‍  നഗരസഭയെ  സമ്പൂര്ണ  പ്ലാസ്റ്റിക്ക്  വര്‍ജനത്തിലെക്ക്  നയിച്ച മുന്‍  ചെയര്‍ പെര്‍സണ്‍  കൂടിയായ  ഗീത ഗോപി  കൂട്ടി ചേര്‍ത്തു. നാല്പതാം  ജന്മദിനം  ആഘോഷിക്കുന്ന  യു.എ.ഇ  ജനതയോടുള്ള  യുവകലാ സാഹിതി  യുടെ  ഐക്യ ദാര്‍ ഡിയ പ്രമേയം  യുവകലാസാഹിതി  യു.എ.ഇ  ജോയിന്റ് സെക്രെറെരി  വിജയന്‍ നണിയൂര്‍  അവതരിപ്പിച്ചു.സംഗീത  സുമിത്  അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ വിനയചന്ദ്രന്‍ ,യു.വിശ്വനാഥന്‍,ബിന്ദു സതീഷ്‌   എന്നിവര്‍  ആശംസകള്‍  നേര്‍ന്നു.റോജ  പ്രകാശ് സ്വാഗതവും, ശ്രീലത  വര്‍മ  നന്ദിയും പറഞ്ഞു. സമ്മേളന ത്തോ ട നു ബ ന്ധി  ച്ചു  നടന്ന  ”മരുഭൂവിലെ  പെണ്‍സര്‍ഗാത്മകജീവിതം ” എന്ന ഓപ്പണ്‍  ഫോറത്തില്‍ യുവകലാസാഹിതി  യു.എ.ഇ  ജനറല്‍  സെക്രെട്ടെരി  ഇ.ആര്‍.ജോഷി മോഡറെറ്റര്‍  ആയിരുന്നു.ഗീത ഗോപി എം.എല്‍.എ  അഡ്വ.ബിന്ദു എസ്.ചേറ്റൂര്‍ , ഷീബ ഷിജു. അഡ്വ.ആയിഷ  സക്കീര്‍, റീന സലിം, സംഗീത  സുമിത്  എന്നിവര്‍  പങ്കെടുത്തു. യുവകലാസാഹിതി  ദുബായ് കമ്മിറ്റി  നടത്തിയ  കുട്ടികളുടെ  ക്യാമ്പ്‌  കളിവീടില്‍  പങ്കെടുത്ത  കുട്ടികള്‍ക്ക്  ഗീത ഗോപി എം.എല്‍.എ  സെര്ട്ടിഫികട്ടുകള്‍  വിതരണം ചെയ്തു. ശ്രീലത വര്‍മ്മ (കണ്‍വീനര്‍) സംഗീത  സുമിത്ത് , ശൈലജ പ്രേംലാല്‍, ധന്യ ഉദയ് ,മിസരിയ ശിഹാബ് (ജോയിന്റ് കണ്‍ വീനര്മാര്‍ ) എന്നിവര്‍  ഭാരവാഹികളായ  25  അംഗ  വനിതാ കമ്മിറ്റി യെ തിരഞ്ഞെടുത്തു.സത്യന്‍  മാറഞ്ചേരി,ഉദയ് കുളനട,കീര്‍ത്തി  അജിത്‌, റൈസ പ്രകാശ്‌  എന്നിവര്‍  നേതൃത്വം  നല്‍കി..

യുവകലാസാഹിതി യു.എ.ഇ. സമ്മേളനം

‘അവിസ്മരണീയം ആ ജീവിതകാലം’’പ്രകാശനം ചെയ്തു

‘അവിസ്മരണീയം ആ ജീവിതകാലം’’പ്രകാശനം ചെയ്തു

കോട്ടയം: വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ സമാഹരിച്ച പുസ്തകം എ ഐ എസ് എഫ് സമ്മേളന വേദിയില്‍ പ്രകാശനം ചെയ്തു. വി പി ഉണ്ണികൃഷ്ണന്‍, മഹേഷ് കക്കത്ത് എന്നിവര്‍ എഡിറ്റ് ചെയ്ത ‘അവിസ്മരണീയം ആ ജീവിതകാലം’ എന്ന പുസ്തകമാണ് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ജി കൃഷ്ണപ്രസാദിന് നല്‍കി പ്രകാശനം ചെയ്തത്.
പികെവി, ഇ കെ നായനാര്‍, പി ഭാസ്‌ക്കരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എന്‍ മോഹനന്‍, ഒളപ്പമണ്ണ, വെളിയം ഭാര്‍ഗവന്‍, ഒഎന്‍വി, ജെ ചിത്തരഞ്ജന്‍, പുതുശേരി രാമചന്ദ്രന്‍, ഒ മാധവന്‍, കെ സി മാത്യു, കെ യു വാര്യര്‍, ഡോ പി കെ ആര്‍ വാര്യര്‍, ശര്‍മ്മാജി, എന്‍ ബി ശ്രീനിവാസന്‍, കെ വി സുരേന്ദ്രനാഥ്, എം എസ് രാജേന്ദ്രന്‍, കല്ലാട്ട് കൃഷ്ണന്‍, പി ടി ഭാസ്‌ക്കരപ്പണിക്കര്‍, സി കെ ചന്ദ്രപ്പന്‍, ആന്റണി തോമസ്, ഇമ്പിച്ചി ബാവ, തെങ്ങമം ബാലകൃഷ്ണന്‍, പി ഗോവിന്ദപ്പിള്ള, കെ ഗോവിന്ദപ്പിള്ള, വി എന്‍ അച്യുതക്കുറുപ്പ്, കെ അനിരുദ്ധന്‍, എം എം ചെറിയാന്‍, വി പരമേശ്വരന്‍, തോപ്പില്‍ ഗോപാലകൃഷ്ണന്‍, എന്‍ സി മമ്മൂട്ടി എന്നിവരുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുവകലാസാഹിതി അബുദാബി കാമ്പിശ്ശേരി പുരസ്‌കാരം കെ പി എ സി ലളിതയ്ക്ക്

യുവകലാസാഹിതി അബുദാബി കാമ്പിശ്ശേരി പുരസ്‌കാരം കെ പി എ സി ലളിതയ്ക്ക്

അബുദാബി: ജനയുഗം മുഖ്യപത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ പേരില്‍ യുവകലാസാഹിതി അബുദാബി നല്‍കിവരുന്ന കാമ്പിശ്ശേരി പുരസ്‌കാരത്തിന് നടി കെ പി എ സി ലളിത അര്‍ഹയായി. കലാ, സാഹിത്യ, സാമൂഹ്യ, സാംസ്‌കാരികരംഗത്തെ പ്രഗത്ഭമതികളടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് 15001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് കെ പി എ സി ലളിതയെ തിരഞ്ഞെടുത്തത്.
യുവകലാസാഹിതി അബുദാബിയുടെ വാര്‍ഷികാഘോഷപരിപാടിയായ യുവകലാസന്ധ്യ 2011 നോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സെക്രട്ടറി  പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ യുവകലാസന്ധ്യ 2011, പ്രമുഖ സിനിമാ പിന്നണി ഗായകന്‍ വി ടി മുരളി ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ പ്രശസ്തമായ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിന്റെ അവതാരികയില്‍ അദ്ദേഹം കുറിച്ചിട്ട ”ഇത് ആകാശമല്ല” എന്ന വരികളെ ഉദ്ധരിച്ചുകൊണ്ട്, ഇത് ഭൂമിയാണ് എന്ന് മനസ്സിലാക്കി എല്ലാ ജീവജാലങ്ങളുടെയും വേദനയും സന്തോഷവും സ്വന്തം വേദനയും സന്തോഷവുമായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് മുരളി പറഞ്ഞു. അത്തരത്തില്‍ മാനവികമുഖമുള്ള അപൂര്‍വം സാംസ്‌കാരിക സംഘടനകളിലൊന്നാണ് യുവകലാസാഹിതി എന്നും അതെന്നും ജനപക്ഷത്ത് നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഈ മാനവികതയുടെ മുഖം യുവകലാസാഹിതിക്കുണ്ടാകട്ടെയെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രമുഖ നാടകപ്രവര്‍ത്തകന്‍ സുവീരന്‍ മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ കേരള സോഷ്യല്‍ സെന്റര്‍ നാടകമത്സരത്തില്‍ നിരൂപക ശ്രദ്ധപിടിച്ചുപറ്റിയ സ്വര്‍ണചൂണ്ടയും മത്സ്യകന്യകയും എന്ന നാടകത്തിലെ ചമയത്തിന് അവാര്‍ഡിന് അര്‍ഹനായ വക്കം ജയലാലിന് യുവകലാസാഹിതിയുടെ പുരസ്‌കാരം മുഗള്‍ഗഫൂറും പ്രസിദ്ധ ഗായിക റംലാബീഗവും ചേര്‍ന്ന് സമ്മാനിച്ചു. യുവകലാസാഹിയുടെ പ്രസ്തുത നാടകത്തില്‍, ഒരേസമയം മൂന്ന് വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച നടി ദേവി അനിലിന് യുവകലാസാഹിതിയടെ സ്‌നേഹസമ്മാനം, ലീനാ ബാബു സമ്മാനിച്ചു. ബാലതാരമായ അപര്‍ണ രാജീവിനുള്ള പുരസ്‌കാരം കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു വടകര സമ്മാനിച്ചു.
തുടര്‍ന്ന് നടന്ന ഗാനമേളയില്‍ വി ടി മുരളി, സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം, സലീം ബാവ, ഷുഹാന സുബൈര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. യുവകലാസാഹിതി അംഗങ്ങളുടെ നൃത്തങ്ങളും അരങ്ങേറി. ഇ ആര്‍ ജോഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീര്‍ നന്ദിയും ജോ.സെക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

ബര്‍ധന് വിദര്‍ഭ ഭൂഷണ്‍ അവാര്‍ഡ്

ബര്‍ധന് വിദര്‍ഭ ഭൂഷണ്‍ അവാര്‍ഡ്

വിദര്‍ഭ ഫൗണ്ടേഷന്റെ വിദര്‍ഭ ഭൂഷണ്‍ അവാര്‍ഡ് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന് സമ്മാനിച്ചു. സാമൂഹ്യനീതിക്കും അധസ്ഥിത ജനതയുടെ ഉന്നമനത്തിനുംവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ അംഗീകാരമായാണ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് ബര്‍ധനെ തിരഞ്ഞെടുത്തത്. ബര്‍ധന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് നാഗ്പൂര്‍ ആസ്ഥാനമാക്കിയായിരുന്നു. ഒരു ലക്ഷം രൂപയും ബഹുമതിപത്രവുമാണ് അവാര്‍ഡ്.
നാഗ്പൂരിലെ വിദര്‍ഭയിലെയും ടെക്‌സ്റ്റൈല്‍, ഖനി, കൈത്തറി, ബീഡി തുടങ്ങിയ രംഗങ്ങളിലെ തൊളിലാളികളെയും സംഘടിപ്പിക്കുന്നതില്‍ ബര്‍ധന്‍ പ്രധാന പങ്കു വഹിച്ചതായി അവാര്‍ഡിനോടൊപ്പം സമര്‍പ്പിച്ച പ്രശസ്തിപത്രത്തില്‍ ചൂണ്ടിക്കാട്ടി. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തില്‍ ബര്‍ധന്‍ സജീവ പങ്കു വഹിച്ചിരുന്നു. അതിന്റെ അംഗീകാരമായിരുന്നു 1957 ല്‍ അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന പുനസംഘടനയുടെ ഭാഗമായി നാഗ്പൂര്‍ മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമായി അംഗീകരിക്കുകയും നാഗ്പൂരില്‍ മുംബൈ ഹൈക്കോടതിയുടെ ബഞ്ച് സ്ഥാപിക്കുകയും ചെയ്യാന്‍ വ്യവസ്ഥ ചെയ്ത നാഗ്പൂര്‍ കരാറുണ്ടാക്കുന്നതിലും ബര്‍ധന്‍ വലിയ പങ്കുവഹിച്ചിരുന്നു.
അവാര്‍ഡുദാന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എം എല്‍ എമാരും എം പിമാരുമെല്ലാം പങ്കെടുത്തിരുന്നു.
അഴിമതി, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളുടെ നേരെ നിസ്സംഗ സമീപനം തുടരുന്ന ഭരണാധികാരികള്‍ തങ്ങള്‍ അഗ്നിപര്‍വതത്തിന്റെ മുകളിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ബര്‍ധന്‍ പറഞ്ഞു.
ടുണീഷ്യയിലെയും ഈജിപ്തിലെയും സമീപ നാളുകളിലെ സംഭവവികാസങ്ങള്‍ ഒരു ചൂണ്ടുപലകയാണ്. രാഷ്ട്രീയ നേതാക്കന്‍മാര്‍ ജനങ്ങളുടെ വികാരവും ആവശ്യങ്ങളും മാനിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ നാഗ്പൂരിലെ ഹിതവാദ ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി പ്രതിഭാ പാട്ടീലായിരുന്നു.
ബര്‍ധന് വിദര്‍ഭഭൂഷണ്‍ ബഹുമതി സമ്മാനിച്ച കാര്യം പ്രതിഭ പാട്ടീല്‍ പരാമര്‍ശിച്ചു. ഏറ്റവും സത്യസന്ധനായ രാഷ്ട്രീയ നേതാക്കന്‍മാരിലൊരാളാണ് ബര്‍ധനെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യം വിഷമകരമായ സാഹചര്യം നേരിടുമ്പോള്‍ ബര്‍ധനെപോലുള്ളവരുടെ നേതൃത്വമാണാവശ്യമെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

പ്രവാസി വോട്ടവകാശം: അവ്യക്തത നീക്കണം

പ്രവാസി വോട്ടവകാശം സംബന്ധിച്ച അവ്യക്തത നീക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള നടപടി എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് യുവകലാസാഹിതി ഷാര്‍ജ-അജ്മാന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു Read the rest of this entry »

യുവകലാസാഹിതി സംസ്ഥാന സമ്മേളനം

യുവകലാസാഹിതി സംസ്ഥാന സമ്മേളനം മാര്‍ച്ച് 5, 6 തീയ്യതികളിലായി പാലക്കാട്ട് നടക്കും. പാലക്കാട് ജോബീസ് മാളില്‍ പ്രത്യേകം തയ്യാറാക്കിയ എന്‍ സി മമ്മൂട്ടി നഗറിലാണ് സമ്മേളനം നടക്കുക. സാസ്‌കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം, കലാകാരന്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതംസഘം രൂപീകരിച്ചു. Read the rest of this entry »

ഇടതുപക്ഷ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് പ്രവാസികളുടെ കൂടി ആവശ്യം : ടി. ജെ. ആഞ്ചലോസ്

കേരള ത്തില്‍ ഭരണം പൂര്‍ത്തി യാക്കാന്‍ പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാര ത്തില്‍ തുടരേണ്ടത് പ്രവാസി കളുടെ കൂടി ആവശ്യ മാണെന്ന് തെളിയിക്കുന്ന ക്ഷേമ പ്രവര്‍ത്തന ങ്ങളാണ് പ്രവാസി മേഖല യില്‍ സര്‍ക്കാര്‍ നടപ്പാക്കിയ തെന്ന് സി. പി. ഐ. സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ടി. ജെ. ആഞ്ചലോസ് അഭിപ്രായപ്പെട്ടു. യുവകലാ സാഹിതി അബുദാബി സമ്മേളനം കേരള സോഷ്യല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. Read the rest of this entry »

യുവകലാസാഹിതി അബുദാബി യൂണിറ്റ്‌ സമ്മേളനം

ഉറങ്ങാതിരിക്കാം ഉണര്‍ന്നേയിരിക്കാം’ എന്നു തുടങ്ങുന്ന അവതരണ ഗാന ത്തോടെയാണ് സമ്മേളന പരിപാടി കള്‍ക്ക് തുടക്കം കുറിച്ചത്. യുവകലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേം ലാലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി എം. സുനീര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ആസിഫ് സലാം വരവു ചെലവ് കണക്കും ഇ. ആര്‍. ജോഷി ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. അനില്‍ കെ. പി. അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവാസി നികുതി പദ്ധതി നടപ്പാക്കരു തെന്നുള്ള പ്രതിഷേധ പ്രമേയവും സ്മാര്‍ട്ട് സിറ്റി നടപ്പാക്കിയ കേരള സര്‍ക്കാറി നോടുള്ള അഭിനന്ദന പ്രമേയവും ഹാഫിസ് ബാബു അവതരിപ്പിച്ചു. Read the rest of this entry »

യുവകാലസാഹിതി യുണിറ്റ്‌ സമ്മേളനം

യുവകാലാസഹിതി ഷാര്‍ജ അജ്മാന്‍ യുണിറ്റ്‌ സമ്മേളനം 2011 ഫെബ്രുവരി 18നു വെള്ളിയാഴ്ച അജ്മാന്‍ഹോട്ട് ആന്‍ഡ് സ്പൈസി രെസ്റ്റോന്റില്‍ നടക്കും. Read the rest of this entry »