സ്മരണ
മുഗള്‍ ഗഫൂര്‍
തങ്ങളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കയെ അവസാനമായി ഒരുനോക്ക് കാണുവാനായി പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട വന്‍ജനാവലിയാണ് അബുദാബി സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറി പരിസരത്ത് തടിച്ചുകൂടിയത്. അദ്ദേഹത്തിന്റ ജനകീയതയുടെ അംഗീകാരമായി അബുദാബിയിലെയും, ഇതര എമിറേറ്റ്‌സുകളിലെയും ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു
മുഗള്‍ ഗഫൂറിനു ആദരാഞ്ജലികള്‍
യു. ഏ. ഇ. യില്‍ യുവകലാസാഹിതി രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നയിക്കുന്നതിലും ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. മാനുഷിക ദര്‍ശനങ്ങളില്‍ ഏറ്റവും അപ്രതിരോധ്യമായ ആദര്‍ശത്തില്‍ വിശ്വസിച്ച മുഗള്‍ ഗഫൂറിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു. ഏ. ഇ. കേന്ദ്രസമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
സുകുമാര്‍ അഴികോടിന് ആദരാഞ്ജലികള്‍
ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി, നാടുവാഴിത്തത്തിനെതിരെ ജനവിമോചനത്തിനു വേണ്ടി, അധികാരധൂര്‍ത്തിനും അഴിമതിക്കുമെതിരെ സ്വതന്ത്ര ജീവിതത്തിനു വേണ്ടി.. അലയടങ്ങാത്ത ഭാഷയെ ആയുധമാക്കി പോരാടിയ മികച്ച സാംസ്കാരികപ്രവര്‍ത്തകനും അതുല്യ സാഹിത്യകാരനുമായ ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം പ്രകാശമാനമായ ഒരു ചരിത്രകാലഘട്ടത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്. കാലത്തിന്റെ തിരയ്ക്കുള്ളില്‍ മറഞ്ഞ സുകുമാര്‍ അഴീക്കോടിന് യു. എ. ഇ പ്രവാസികളുടെ സംഘടനയായ യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആശയപരമായി നിശിത വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും, വ്യക്തി ബന്ധങ്ങളില്‍ സൌഹൃദത്തിന്റെ ആര്‍ദ്രത നില നിര്‍ത്തിയ മഹാനായ മനുഷ്യന്‍ ആയിരുന്നു അഴീക്കോട് മാഷ്. എഴുത്തുകാരനും, വാഗ്മിയുമായിരുന്ന അദ്ധേഹത്തിന്റെ മരണം കേരളത്തിന്റെ സാംസ്കാരിക മുഖത്തിന് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചിരിക്കുന്നുവെന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
പി. കെ. വി. അനുസ്മരണം
പി. കെ. വി. അനുസ്മരണം
യുവകലാ സാഹിതി യുടെ ആഭിമുഖ്യത്തില്‍ പി.കെ.വി അനുസ്മരണം ജൂലായ് 14 വ്യാഴാഴ്ച രാത്രി 9 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ രൂപീകരണത്തിനു വേണ്ടി മുഖ്യ മന്ത്രി സ്ഥാനം രാജി വെച്ച പി. കെ. വി. യുടെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങില്‍ ‘സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യ ത്തില്‍ ഇടതുപക്ഷ ഐക്യത്തിന്‍റെ പ്രസക്തി’ എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : 050 31 60 452
ജൂലായ് 15 വെള്ളിയാഴ്ച ഷാര്‍ജയില്‍ വെച്ചും അനുസ്മരണം ഉണ്ടായിരിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 38 400 38
img, #cubbies-overlay{ -moz-transition-property: margin, box-shadow, z-index; -moz-transition-duration: 0.1s; -webkit-transition-property: margin, box-shadow, z-index; -webkit-transition-duration: 0.1s; } .cubbies-selected{ z-index: 9999; box-shadow: 3px 3px 8px -1px blue !important; cursor: pointer !important; margin: -3px 3px 3px -3px; } .cubbies-selected:active{ box-shadow: 2px 2px 5px -1px darkblue !important; margin: -1px 1px 1px -1px; } #cubbies-overlay{ position: fixed; z-index: 9999; bottom: 30px; left: 30px; box-shadow: 0 2px 3px rgba(0,0,0,0.8); border: none; } #cubbies-overlay:hover{ box-shadow: 0 2px 3px rgb(0,0,0); }