Home About Members Register

news

സുകുമാര്‍ അഴികോടിന് ആദരാഞ്ജലികള്‍

ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി, നാടുവാഴിത്തത്തിനെതിരെ ജനവിമോചനത്തിനു  വേണ്ടി, അധികാരധൂര്‍ത്തിനും അഴിമതിക്കുമെതിരെ സ്വതന്ത്ര ജീവിതത്തിനു വേണ്ടി.. അലയടങ്ങാത്ത ഭാഷയെ ആയുധമാക്കി പോരാടിയ മികച്ച സാംസ്കാരികപ്രവര്‍ത്തകനും അതുല്യ സാഹിത്യകാരനുമായ  ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം പ്രകാശമാനമായ ഒരു ചരിത്രകാലഘട്ടത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്. കാലത്തിന്റെ തിരയ്ക്കുള്ളില്‍ മറഞ്ഞ സുകുമാര്‍ അഴീക്കോടിന് യു. എ. ഇ പ്രവാസികളുടെ സംഘടനയായ യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആശയപരമായി നിശിത വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും, വ്യക്തി ബന്ധങ്ങളില്‍ സൌഹൃദത്തിന്റെ ആര്‍ദ്രത നില നിര്‍ത്തിയ മഹാനായ മനുഷ്യന്‍ ആയിരുന്നു അഴീക്കോട്‌ മാഷ്‌. എഴുത്തുകാരനും, വാഗ്മിയുമായിരുന്ന അദ്ധേഹത്തിന്റെ മരണം കേരളത്തിന്റെ സാംസ്കാരിക മുഖത്തിന്‌ നികത്താനാവാത്ത ശൂന്യത സമ്മാനിച്ചിരിക്കുന്നുവെന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ്‌ പണത്തിന്റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി എം.എല്‍.എ.

കേരളത്തിലെ  സ്ത്രീ  ശാക്തീകരണത്തിന്    ഗള്‍ഫ്‌  പണത്തിന്റെ  ഒഴുക്കും  അടിത്തറയായി  : ഗീത ഗോപി എം.എല്‍.എ.

ദുബായ്: ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളില്‍  നിന്നു  വിഭിന്നമായി  കേരളത്തില്‍  ഉണ്ടായ  സ്ത്രീ  ശാക്തീകരണത്തിന്  ഗള്‍ഫിലേക്ക്  പോയ  മലയാളികള്‍  കേരളത്തില്‍  എത്തിച്ച  പണത്തിന്റെ  പങ്കിനെ  ചെറുതായി  കാണാനാവില്ലെന്നു  കേരള  മഹിളാ സംഘം സംസ്ഥാന  വൈസ്  പ്രസിഡന്റും  നാട്ടിക എം.എല്‍.എ യുമായ  ഗീത ഗോപി  പറഞ്ഞു. ദുബായ്  റോയല്‍ പാലസ് ഹോട്ടലില്‍  യുവകലാസാഹിതി  യു.എ.ഇ  യുടെ വനിതാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം  ചെയ്യുകയായിരുന്നു  ഗീത ഗോപി.ഗള്‍ഫ്‌ പ്രവാസികളുടെ  കുടുംബങ്ങളിലെ  സ്ത്രീകളെ സ്വയം  പര്യാപ്തരാകാനും  സാമ്പത്തിക  സ്വാതന്ത്ര്യം  നേടാനും  സാധിച്ചത്  ഇത് മൂലമാണ് .കേരളത്തിലെ ഇടതു പക്ഷ ഗവണ്മെന്റുകള്‍  നടപ്പാക്കിയ പദ്ധതികളാണ്  സ്ത്രീകളെ  സമൂഹത്തിന്റെ  പൊതുധാരയില്‍  എത്തിക്കുന്നതില്‍  മുഖ്യ  പങ്കു വഹിച്ചത്.ത്രിതല  പഞ്ചായത്ത്  തലത്തിലെ  സ്ത്രീ സംവരണം  കേരത്തില്‍  നടപ്പാക്കിയ പരിപാടികളില്‍  വിപ്ലവകരമായതാനെന്നും  അവര്‍ കൂട്ടിചേര്‍ത്തു. ഗവണ്‍ മെന്റുകള്‍  നടപ്പാക്കുന്ന  പല നല്ല കാര്യങ്ങളും  ജനങ്ങളില്‍  എത്തുന്നതില്‍  തടയുന്നത്  ഉദ്യോഗസ്ഥ മേധാവിത്തം  മൂലമാണ്. ജനാധിപത്ത്യത്തിന്റെ  ശക്തമായ  ഇടപെടലുകള്‍  ഉണ്ടെങ്കില്‍  മാത്രമേ  ഇതിനെതിരെ മുന്നേറാനാവൂ .ശുചിതത്തിന്റെ  കാര്യത്തില്‍  യു.എ.ഇ  കേരളത്തിന്‌  മാതൃകയാണ്. നാടിന്റെ യും വീടിന്റെയും  വൃത്തിക്ക്  മുന്‍കൈ  എടുത്ത് ഇറങ്ങേണ്ടത്  സ്ത്രീ സമൂഹമാണ്. നാട്ടിക മണ്ഡലത്തില്‍  സമ്പൂര്ണ  ശുചിത്ത  പദ്ധതിക്കും, പ്ലാസ്റിക്  വര്‍ജനതിനും  തുടക്കം കുറിച്ചതായി  ഗുരുവായൂര്‍  നഗരസഭയെ  സമ്പൂര്ണ  പ്ലാസ്റ്റിക്ക്  വര്‍ജനത്തിലെക്ക്  നയിച്ച മുന്‍  ചെയര്‍ പെര്‍സണ്‍  കൂടിയായ  ഗീത ഗോപി  കൂട്ടി ചേര്‍ത്തു. നാല്പതാം  ജന്മദിനം  ആഘോഷിക്കുന്ന  യു.എ.ഇ  ജനതയോടുള്ള  യുവകലാ സാഹിതി  യുടെ  ഐക്യ ദാര്‍ ഡിയ പ്രമേയം  യുവകലാസാഹിതി  യു.എ.ഇ  ജോയിന്റ് സെക്രെറെരി  വിജയന്‍ നണിയൂര്‍  അവതരിപ്പിച്ചു.സംഗീത  സുമിത്  അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ വിനയചന്ദ്രന്‍ ,യു.വിശ്വനാഥന്‍,ബിന്ദു സതീഷ്‌   എന്നിവര്‍  ആശംസകള്‍  നേര്‍ന്നു.റോജ  പ്രകാശ് സ്വാഗതവും, ശ്രീലത  വര്‍മ  നന്ദിയും പറഞ്ഞു. സമ്മേളന ത്തോ ട നു ബ ന്ധി  ച്ചു  നടന്ന  ”മരുഭൂവിലെ  പെണ്‍സര്‍ഗാത്മകജീവിതം ” എന്ന ഓപ്പണ്‍  ഫോറത്തില്‍ യുവകലാസാഹിതി  യു.എ.ഇ  ജനറല്‍  സെക്രെട്ടെരി  ഇ.ആര്‍.ജോഷി മോഡറെറ്റര്‍  ആയിരുന്നു.ഗീത ഗോപി എം.എല്‍.എ  അഡ്വ.ബിന്ദു എസ്.ചേറ്റൂര്‍ , ഷീബ ഷിജു. അഡ്വ.ആയിഷ  സക്കീര്‍, റീന സലിം, സംഗീത  സുമിത്  എന്നിവര്‍  പങ്കെടുത്തു. യുവകലാസാഹിതി  ദുബായ് കമ്മിറ്റി  നടത്തിയ  കുട്ടികളുടെ  ക്യാമ്പ്‌  കളിവീടില്‍  പങ്കെടുത്ത  കുട്ടികള്‍ക്ക്  ഗീത ഗോപി എം.എല്‍.എ  സെര്ട്ടിഫികട്ടുകള്‍  വിതരണം ചെയ്തു. ശ്രീലത വര്‍മ്മ (കണ്‍വീനര്‍) സംഗീത  സുമിത്ത് , ശൈലജ പ്രേംലാല്‍, ധന്യ ഉദയ് ,മിസരിയ ശിഹാബ് (ജോയിന്റ് കണ്‍ വീനര്മാര്‍ ) എന്നിവര്‍  ഭാരവാഹികളായ  25  അംഗ  വനിതാ കമ്മിറ്റി യെ തിരഞ്ഞെടുത്തു.സത്യന്‍  മാറഞ്ചേരി,ഉദയ് കുളനട,കീര്‍ത്തി  അജിത്‌, റൈസ പ്രകാശ്‌  എന്നിവര്‍  നേതൃത്വം  നല്‍കി..

പ്രതികരണശേഷിയുള്ള മലയാളി യൌവ്വനത്തില്‍ സിംഹഭാഗവും കേരളത്തിന്‌ പുറത്ത്‌–മുല്ലക്കര രത്നാകരന്‍ എം. എല്‍ എ

പ്രതികരണശേഷിയുള്ള മലയാളി യൌവ്വനത്തില്‍ സിംഹഭാഗവും കേരളത്തിന്‌ പുറത്ത്‌–മുല്ലക്കര രത്നാകരന്‍ എം. എല്‍ എ

കേരളത്തിലെ പ്രതികരണശേഷിയുള്ള മലയാളി യൌവനത്തില്‍ സിംഹഭാഗത്തിനും ഉപജീവനാര്‍ധ്തം കേരളത്തിന്‌ പുറത്ത്‌ പോകേണ്ട അവസ്ഥയാണ്‌ ഉണ്ടായിരിക്കുനതെന്ന് മുന്‍ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. എങ്കിലും അവര്‍ സമൂഹത്തില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളിലും ശക്തമായി പ്രതികരിക്കുന്നത് കാണുന്നതില്‍ സന്തോഷം ഉണ്ട്. വര്‍ത്തമാന പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും ഏറ്റവും അധികം വീക്ഷിക്കുന്നത് പ്രവാസികള്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവകലാസാഹിതി യു.എ .ഇ സെന്‍ട്രല്‍ സമ്മേളനം ദുബായ് റോയല്‍ പാലസ് ഹോട്ടലില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്.കെ.കെ.ജോഷി അധ്യക്ഷത വഹിച്ചു.സലിം കാഞ്ഞിരവിള അനുശോചന പ്രമേയവും, അഭിലാഷ്‌.വി. രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി പ്രശാന്ത്‌ ഐക്കര പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.റിപ്പോര്‍ട്ടിന്മ​േലുള്ള ചര്‍ച്ചയില്‍ കുഞ്ഞിക്കൃഷ്ണന്‍, പി.ശിവപ്രസാദ്‌,ശ്രീകുമാര്‍,പി.​എം പ്രകാശ്‌,അഭിലാഷ്‌.വി,സത്യന്‍ മാറഞ്ചേരി,കെ എസ്‌.സജീവന്‍,അബൂബക്കര്‍,പി ചന്ദശേഖരന്‍,സജുകുമാര്‍.കെ പി എ സി,ബിജു എന്നിവര്‍ പങ്കെടുത്തു. കേരള പ്രവാസി ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ല സെക്രടറി ചന്ദ്രശേഖരന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.ദുബായ് യുണിറ്റ്‌ സെക്രടറി സത്യന്‍ മാറഞ്ചേരി സ്വാഗതവും ഷാര്‍ജ യുണിറ്റ് പ്രസിഡന്റ് പിഎന്‍ വിനയചന്ദ്രന്‍ നന്ദിയും ആശംസിച്ചു.സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത്‌ സജീവമായ പ്രവര്‍ത്തനം കാഴ്ച വച്ച ഷാര്‍ജ യുണിറ്റ് സെക്രടറി കെ.സുനില്‍ രാജിനും,എന്‍.സി മമ്മൂട്ടി സാഹിത്യ പുരസ്കാരമായി കവിത രചനയില്‍ വിജയികള്‍ക്കും മുല്ലക്കര രത്നാകരന്‍ പുരസ്കാരങ്ങള്‍ നല്‍കി.

വൈകിട്ട് മൂന്ന് മണിക്ക് പി.കെ.വി.അനുസ്മരണത്തോടനുബന്ധിച​്ചു ‘സംശുദ്ധ രാഷ്ട്രീയത്തിന്‍റെ സമകാലിക പ്രസക്തി’ എന്ന വിഷയം സംബന്ധിച്ച് സെമിനാര്‍ നടത്തി. ഇ.ആര്‍.ജോഷി മോഡറേറ്റര്‍ ആയിരുന്നു.മുല്ലക്കര രത്നാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ.റഹിം, നാരായണന്‍ വെളിയങ്കോട് (ദല), അനില്‍ കുമാര്‍ (മാക്‌), കബീര്‍.കെ (പ്രേരണ),അബ്ദുല്‍ ഖാദര്‍ അരിപ്പാബ്രാ (കെ.എം സി സി) എന്നിവര്‍ സംസാരിച്ചു. വിജയന്‍ നാണിയുര്‍ സ്വാഗതവും വില്‍സണ്‍ തോമസ്‌ നന്ദിയും ആശംസിച്ചു.

യുവകലാസാഹിതി യു. എ. ഇ. പ്രസിഡണ്ടായി പി. എന്‍. വിനയചന്ദ്രനെയും സെക്രട്ടറിയായി ഇ. ആര്‍. ജോഷിയും സമ്മേളനം തിരഞ്ഞെടുത്തു സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമാസ് (വൈസ്‌. പ്രസിഡന്റ് ) വിജയന്‍ നാണിയൂര്‍. പി. ശിവ പ്രസാദ്‌ (ജോ. സെക്രട്ടറിമാര്‍),അജിത്‌ വര്‍മ്മ (ട്രഷറര്‍),മുഗള്‍ ഗഫൂര്‍ (രക്ഷാധികാരി) എന്നിവര്‍ ഭാരവാഹികളായി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

‘അവിസ്മരണീയം ആ ജീവിതകാലം’’പ്രകാശനം ചെയ്തു

‘അവിസ്മരണീയം ആ ജീവിതകാലം’’പ്രകാശനം ചെയ്തു

കോട്ടയം: വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ സമാഹരിച്ച പുസ്തകം എ ഐ എസ് എഫ് സമ്മേളന വേദിയില്‍ പ്രകാശനം ചെയ്തു. വി പി ഉണ്ണികൃഷ്ണന്‍, മഹേഷ് കക്കത്ത് എന്നിവര്‍ എഡിറ്റ് ചെയ്ത ‘അവിസ്മരണീയം ആ ജീവിതകാലം’ എന്ന പുസ്തകമാണ് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ജി കൃഷ്ണപ്രസാദിന് നല്‍കി പ്രകാശനം ചെയ്തത്.
പികെവി, ഇ കെ നായനാര്‍, പി ഭാസ്‌ക്കരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എന്‍ മോഹനന്‍, ഒളപ്പമണ്ണ, വെളിയം ഭാര്‍ഗവന്‍, ഒഎന്‍വി, ജെ ചിത്തരഞ്ജന്‍, പുതുശേരി രാമചന്ദ്രന്‍, ഒ മാധവന്‍, കെ സി മാത്യു, കെ യു വാര്യര്‍, ഡോ പി കെ ആര്‍ വാര്യര്‍, ശര്‍മ്മാജി, എന്‍ ബി ശ്രീനിവാസന്‍, കെ വി സുരേന്ദ്രനാഥ്, എം എസ് രാജേന്ദ്രന്‍, കല്ലാട്ട് കൃഷ്ണന്‍, പി ടി ഭാസ്‌ക്കരപ്പണിക്കര്‍, സി കെ ചന്ദ്രപ്പന്‍, ആന്റണി തോമസ്, ഇമ്പിച്ചി ബാവ, തെങ്ങമം ബാലകൃഷ്ണന്‍, പി ഗോവിന്ദപ്പിള്ള, കെ ഗോവിന്ദപ്പിള്ള, വി എന്‍ അച്യുതക്കുറുപ്പ്, കെ അനിരുദ്ധന്‍, എം എം ചെറിയാന്‍, വി പരമേശ്വരന്‍, തോപ്പില്‍ ഗോപാലകൃഷ്ണന്‍, എന്‍ സി മമ്മൂട്ടി എന്നിവരുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുവകലാസാഹിതി കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക്‌ തുടക്കമായി

യുവകലാസാഹിതി കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക്‌ തുടക്കമായി

അബുദാബി: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചുകൊണ്ട്‌ യുവകലാസാഹിതി അബുദാബിയില്‍ തുടക്കമിട്ട കാന്‍സര്‍ സുരക്ഷാപദ്ധതിക്ക്‌ പൊതുജനങ്ങളില്‍ നിന്ന്‌ നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ വാര്‍ഷികാഘോഷ പരിപാടിയായ `കേരളോത്സവം 2011′-നോടനുബന്ധിച്ച്‌ ഒരുമാസം നീണ്ടുനില്‍ക്കുന്ന യുവകലാസാഹിതി-ആര്‍ സി സി കാന്‍സര്‍ സുരക്ഷാപദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനം കേരള സോഷ്യല്‍ സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ ബാബു വടകം നിര്‍വഹിച്ചു.
മാരക വിപത്തായ അര്‍ബുദത്തെക്കുറിച്ചുള്ള ബോധവത്‌കരണത്തോടൊപ്പം, ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്ന അര്‍ബുദ ചികിത്സയ്‌ക്ക്‌ സാധാരണക്കാരും അല്ലാത്തവരുമായ പ്രവാസികള്‍ക്ക്‌ സാമ്പത്തിക സുരക്ഷ നല്‍കുന്നതാണ്‌ പദ്ധതി യെന്ന്‌ ജനറല്‍ കണ്‍വീനര്‍ സലീമും കോ ഓര്‍ഡിനേറ്റര്‍ സുബൈര്‍ പാലത്തിങ്കലും അറിയിച്ചു.50 ദിര്‍ഹം മുടക്കി പ്രാഥമിക അംഗത്വമെടുത്താല്‍ 50,000 ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമായ ചികിത്സാച്ചെലവ്‌ സൗജന്യമായിരിക്കും. 100 ദിര്‍ഹമടച്ചാല്‍ ഒരുലക്ഷം വരെയുള്ള ചികിത്സാച്ചെലവും 1000 ദിര്‍ഹമടച്ചാല്‍ പരമാവധി 10 ലക്ഷം ഇന്ത്യന്‍ രൂപ വരെയുള്ള ചികിത്സാച്ചെലവും കാന്‍സര്‍ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക്‌ ലഭ്യമാകും.
ചികിത്സ ലഭ്യമാകാന്‍ പണം വലിയ തടസമായി നില്‍ക്കുന്നവര്‍ക്ക്‌ ഇത്തരം സുരക്ഷാ പദ്ധതികള്‍ വലിയ ആശ്വാസമാകുമെന്നും അതിനാല്‍ ഒരു സാമൂഹ്യസേവനം എന്ന നിലയില്‍ കൂടി ഇതിനെ കാണണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. ചടങ്ങില്‍ അബൂബക്കര്‍ സ്വാഗതവും കുഞ്ഞില്ലത്ത്‌ ലക്ഷ്‌മണന്‍ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 050 3274572 (ജനറല്‍ കണ്‍വീനര്‍- സലീം).

യുവകലാസാഹിതി അബുദാബി കാമ്പിശ്ശേരി പുരസ്‌കാരം കെ പി എ സി ലളിതയ്ക്ക്

യുവകലാസാഹിതി അബുദാബി കാമ്പിശ്ശേരി പുരസ്‌കാരം കെ പി എ സി ലളിതയ്ക്ക്

അബുദാബി: ജനയുഗം മുഖ്യപത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ പേരില്‍ യുവകലാസാഹിതി അബുദാബി നല്‍കിവരുന്ന കാമ്പിശ്ശേരി പുരസ്‌കാരത്തിന് നടി കെ പി എ സി ലളിത അര്‍ഹയായി. കലാ, സാഹിത്യ, സാമൂഹ്യ, സാംസ്‌കാരികരംഗത്തെ പ്രഗത്ഭമതികളടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് 15001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് കെ പി എ സി ലളിതയെ തിരഞ്ഞെടുത്തത്.
യുവകലാസാഹിതി അബുദാബിയുടെ വാര്‍ഷികാഘോഷപരിപാടിയായ യുവകലാസന്ധ്യ 2011 നോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സെക്രട്ടറി  പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ യുവകലാസന്ധ്യ 2011, പ്രമുഖ സിനിമാ പിന്നണി ഗായകന്‍ വി ടി മുരളി ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ പ്രശസ്തമായ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിന്റെ അവതാരികയില്‍ അദ്ദേഹം കുറിച്ചിട്ട ”ഇത് ആകാശമല്ല” എന്ന വരികളെ ഉദ്ധരിച്ചുകൊണ്ട്, ഇത് ഭൂമിയാണ് എന്ന് മനസ്സിലാക്കി എല്ലാ ജീവജാലങ്ങളുടെയും വേദനയും സന്തോഷവും സ്വന്തം വേദനയും സന്തോഷവുമായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് മുരളി പറഞ്ഞു. അത്തരത്തില്‍ മാനവികമുഖമുള്ള അപൂര്‍വം സാംസ്‌കാരിക സംഘടനകളിലൊന്നാണ് യുവകലാസാഹിതി എന്നും അതെന്നും ജനപക്ഷത്ത് നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഈ മാനവികതയുടെ മുഖം യുവകലാസാഹിതിക്കുണ്ടാകട്ടെയെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രമുഖ നാടകപ്രവര്‍ത്തകന്‍ സുവീരന്‍ മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ കേരള സോഷ്യല്‍ സെന്റര്‍ നാടകമത്സരത്തില്‍ നിരൂപക ശ്രദ്ധപിടിച്ചുപറ്റിയ സ്വര്‍ണചൂണ്ടയും മത്സ്യകന്യകയും എന്ന നാടകത്തിലെ ചമയത്തിന് അവാര്‍ഡിന് അര്‍ഹനായ വക്കം ജയലാലിന് യുവകലാസാഹിതിയുടെ പുരസ്‌കാരം മുഗള്‍ഗഫൂറും പ്രസിദ്ധ ഗായിക റംലാബീഗവും ചേര്‍ന്ന് സമ്മാനിച്ചു. യുവകലാസാഹിയുടെ പ്രസ്തുത നാടകത്തില്‍, ഒരേസമയം മൂന്ന് വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച നടി ദേവി അനിലിന് യുവകലാസാഹിതിയടെ സ്‌നേഹസമ്മാനം, ലീനാ ബാബു സമ്മാനിച്ചു. ബാലതാരമായ അപര്‍ണ രാജീവിനുള്ള പുരസ്‌കാരം കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു വടകര സമ്മാനിച്ചു.
തുടര്‍ന്ന് നടന്ന ഗാനമേളയില്‍ വി ടി മുരളി, സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം, സലീം ബാവ, ഷുഹാന സുബൈര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. യുവകലാസാഹിതി അംഗങ്ങളുടെ നൃത്തങ്ങളും അരങ്ങേറി. ഇ ആര്‍ ജോഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീര്‍ നന്ദിയും ജോ.സെക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

എന്‍.സി.മമ്മൂട്ടി സാഹിത്യ പുരസ്ക്കാരം

യു.എ.ഇ.ലെ പ്ലസ്‌വണ്‍ പ്ലസ്‌ടു വിദ്യാര്തികള്‍ക്കായി യുവകലാസാഹിതി ദുബായ്‌ ഘടകം സാഹിത്യ രചനാ മത്സരം സംഘടിപ്പിക്കുന്നു. കഥ , കവിത , ലേഖനം എന്നീ വിഭാഗങ്ങളില്‍ മികച്ച രചനകള്‍ക്ക് എന്‍.സി.മമ്മൂട്ടി സാഹിത്യ പുരസ്ക്കാരം നല്‍കും. കഥയും ലേഖനവും പത്തു പേജിലും കവിത നാല്‍പ്പതു വരിയിലും കൂടാന്‍ പാടില്ല. ലേഖനത്തിനുള്ള വിഷയം “വിദ്യാലയങ്ങളില്‍ മാതൃ ഭാഷാ പഠനം നിര്‍ബന്ധമാക്കണം – എന്ത് കൊണ്ട്?” കഥയ്ക്കും കവിതയ്ക്കും പ്രത്യേക വിഷയങ്ങള്‍ ഇല്ല. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സ്വന്തം രചനയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കത്തിനോടൊപ്പം നാട്ടിലെയും ഗള്‍ഫിലെയും പൂര്‍ണ വിലാസം ഉണ്ടായിരിക്കണം. രചനകള്‍ വിജയന്‍ നണിയൂര്‍ , പി.ഓ.ബോക്സ് നംബര്‍ .294145 ദുബായ് എന്ന വിലാസത്തില്‍ ഏപ്രില്‍ പത്തിനുള്ളില്‍ കിട്ടത്തക്ക വിധം അയക്കണം. എല്ലാ രചനകളും മലയാളത്തില്‍ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: yuvakalasahithi_dubai@yahoo.com എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ബര്‍ധന് വിദര്‍ഭ ഭൂഷണ്‍ അവാര്‍ഡ്

ബര്‍ധന് വിദര്‍ഭ ഭൂഷണ്‍ അവാര്‍ഡ്

വിദര്‍ഭ ഫൗണ്ടേഷന്റെ വിദര്‍ഭ ഭൂഷണ്‍ അവാര്‍ഡ് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന് സമ്മാനിച്ചു. സാമൂഹ്യനീതിക്കും അധസ്ഥിത ജനതയുടെ ഉന്നമനത്തിനുംവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ അംഗീകാരമായാണ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് ബര്‍ധനെ തിരഞ്ഞെടുത്തത്. ബര്‍ധന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് നാഗ്പൂര്‍ ആസ്ഥാനമാക്കിയായിരുന്നു. ഒരു ലക്ഷം രൂപയും ബഹുമതിപത്രവുമാണ് അവാര്‍ഡ്.
നാഗ്പൂരിലെ വിദര്‍ഭയിലെയും ടെക്‌സ്റ്റൈല്‍, ഖനി, കൈത്തറി, ബീഡി തുടങ്ങിയ രംഗങ്ങളിലെ തൊളിലാളികളെയും സംഘടിപ്പിക്കുന്നതില്‍ ബര്‍ധന്‍ പ്രധാന പങ്കു വഹിച്ചതായി അവാര്‍ഡിനോടൊപ്പം സമര്‍പ്പിച്ച പ്രശസ്തിപത്രത്തില്‍ ചൂണ്ടിക്കാട്ടി. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തില്‍ ബര്‍ധന്‍ സജീവ പങ്കു വഹിച്ചിരുന്നു. അതിന്റെ അംഗീകാരമായിരുന്നു 1957 ല്‍ അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന പുനസംഘടനയുടെ ഭാഗമായി നാഗ്പൂര്‍ മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമായി അംഗീകരിക്കുകയും നാഗ്പൂരില്‍ മുംബൈ ഹൈക്കോടതിയുടെ ബഞ്ച് സ്ഥാപിക്കുകയും ചെയ്യാന്‍ വ്യവസ്ഥ ചെയ്ത നാഗ്പൂര്‍ കരാറുണ്ടാക്കുന്നതിലും ബര്‍ധന്‍ വലിയ പങ്കുവഹിച്ചിരുന്നു.
അവാര്‍ഡുദാന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എം എല്‍ എമാരും എം പിമാരുമെല്ലാം പങ്കെടുത്തിരുന്നു.
അഴിമതി, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളുടെ നേരെ നിസ്സംഗ സമീപനം തുടരുന്ന ഭരണാധികാരികള്‍ തങ്ങള്‍ അഗ്നിപര്‍വതത്തിന്റെ മുകളിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ബര്‍ധന്‍ പറഞ്ഞു.
ടുണീഷ്യയിലെയും ഈജിപ്തിലെയും സമീപ നാളുകളിലെ സംഭവവികാസങ്ങള്‍ ഒരു ചൂണ്ടുപലകയാണ്. രാഷ്ട്രീയ നേതാക്കന്‍മാര്‍ ജനങ്ങളുടെ വികാരവും ആവശ്യങ്ങളും മാനിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ നാഗ്പൂരിലെ ഹിതവാദ ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി പ്രതിഭാ പാട്ടീലായിരുന്നു.
ബര്‍ധന് വിദര്‍ഭഭൂഷണ്‍ ബഹുമതി സമ്മാനിച്ച കാര്യം പ്രതിഭ പാട്ടീല്‍ പരാമര്‍ശിച്ചു. ഏറ്റവും സത്യസന്ധനായ രാഷ്ട്രീയ നേതാക്കന്‍മാരിലൊരാളാണ് ബര്‍ധനെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യം വിഷമകരമായ സാഹചര്യം നേരിടുമ്പോള്‍ ബര്‍ധനെപോലുള്ളവരുടെ നേതൃത്വമാണാവശ്യമെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

പ്രവാസി വോട്ടവകാശം: അവ്യക്തത നീക്കണം

പ്രവാസി വോട്ടവകാശം സംബന്ധിച്ച അവ്യക്തത നീക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള നടപടി എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് യുവകലാസാഹിതി ഷാര്‍ജ-അജ്മാന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു Read the rest of this entry »

യുവകലാസാഹിതി സംസ്ഥാന സമ്മേളനം

യുവകലാസാഹിതി സംസ്ഥാന സമ്മേളനം മാര്‍ച്ച് 5, 6 തീയ്യതികളിലായി പാലക്കാട്ട് നടക്കും. പാലക്കാട് ജോബീസ് മാളില്‍ പ്രത്യേകം തയ്യാറാക്കിയ എന്‍ സി മമ്മൂട്ടി നഗറിലാണ് സമ്മേളനം നടക്കുക. സാസ്‌കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം, കലാകാരന്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതംസഘം രൂപീകരിച്ചു. Read the rest of this entry »