മുഗള്‍ ഗഫൂറിനു ആദരാഞ്ജലികള്‍
മുഗള്‍ ഗഫൂറിന്റെ വേര്‍പാട് യുവകലാസാഹിതിയുടെ ഒടുങ്ങാത്ത വേദനയാണ്. ഈ വാര്‍ത്ത കേട്ട് ഒരു നിമിഷം അസ്തപ്രജ്ഞാരായിപ്പോയി. ഞങ്ങള്‍ ഈ സത്യത്തിനു മുന്നില്‍ തലകുനി ക്കുന്നു.
മനുഷ്യകുലത്തിന്റെ ആകുലതകളെയും ബുദ്ധിമുട്ടുകളെയും ഉരുക്ക് മതിലായി പ്രതിരോധിക്കാനുള്ള മാനസികവും ഭൌതികവുമായ തന്റേടം ജീവിതത്തിലുടനീളം പ് രകടിപ്പിച്ച അദ്ദേഹം ഞങ്ങളുടെ മാര്‍ഗ്ഗദീപമായി എന്നും നിലനില്‍ക്കും.
യു. ഏ. ഇ. യില്‍ യുവകലാസാഹിതി രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നയിക്കുന്നതിലും ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. മാനുഷിക ദര്‍ശനങ്ങളില്‍ ഏറ്റവും അപ്രതിരോധ്യമായ ആദര്‍ശത്തില്‍ വിശ്വസിച്ച മുഗള്‍ ഗഫൂറിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു. ഏ. ഇ. കേന്ദ്രസമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.






