Home About Members Register

ജീവിതത്തിലെ വിവിധ ഭാവങ്ങള് പകര്‍ത്തിയ ശില്പങ്ങളുടെ പ്രദര്‍ശനം ശ്രദ്ദേയമായി

ജീവിതത്തിലെ വിവിധ ഭാവങ്ങള് പകര്‍ത്തിയ ശില്പങ്ങളുടെ പ്രദര്‍ശനം ശ്രദ്ദേയമായി

അബുദാബി: യുവകലാസാഹിതി അബുദാബി ഒരുക്കിയ ജോഷി ഒടെസ്സയുടെ ശില്പ പ്രദര്ശനം ശ്രദ്ദേയമായ അനുഭവമായി. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും കലാപരമായ തന്റെ കഴിവുകള് സ്വാംശീകരിച്ച് ജോഷി നിര്മ്മിച്ച പതിനാറു ശില്പങ്ങളുടെ പ്രദര്ശനമാണ് അബുദാബി കേരള സോഷ്യല് സെന്റെറില് നടന്നത് .അബുദാബി സ്കള്പ്ടര് ഗാലറി ഡയറക്ടര് സൈധ സാല്വന് പ്രദര്ശനം ഉദ്ഘാടനം ചെയ്തു.യുവകലാസാഹിതി പ്രസിഡന്റ് കെ.വി .പ്രേംലാല് അധ്യക്ഷനായിരുന്നു. എഴുത്തുകാരനായ ഫാസിലിന്റെ നോവലിനെ ആസ്പദമാക്കി നിര്മ്മിച്ച ശില്പവും, ഭൂമിയെ സംരക്ഷിക്കുവാന് ആവശ്യപ്പെടുന്ന ശില്പവും, പെണ്മ യുടെ വിവിധ ഭാവങ്ങള് ആലേഖനം ചെയ്ത ശില്പവും , തട്ടേക്കാട് ബോട്ട് ദുരന്തത്തെ ആസ്പദമാക്കി നിര്മ്മിച്ച ശില്പവും പ്രദര്ശനത്തില് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.വിവിധ രാജ്യങ്ങളിലെ നിരവധി പേര് പ്രദര്ശനം കാണാന് എത്തി. ശില്പ പ്രദര്ശന വേദിയില് കവികളുടെയും പാട്ടുകാരുടെയും കൂട്ടായ്മ അരങ്ങേറി . കവിതാരവം എന്ന പ്രസ്തുത പരിപാടിയില് അസമോ പുത്തന് ചിറ അദ്ധ്യക്ഷത വഹിച്ചു.നസീര് കടിക്കാട്, ടി.എ.ശശി , ടി.കെ.ജലീല് , യൂനുസ് ബാവ, അജി രാധാകൃഷ്ണന്, ഹരി അഭിനയ, ഫൈസല് ബാവ, സുഹാന സുബൈര്, അനിത റഫീക്ക് ,എന്നിവര് പങ്കെടുത്തു. കുട്ടികള്ക്ക് വേണ്ടി ജോഷി ഒടെസ്സ ശില്പ നിര്മാണത്തെ കുറിച്ച് ക്ലാസ് എടുത്തു. വിവിധ പരിപാടികള്ക്ക് യുവകലാസാഹിതി യു.എ.ഇ ജനറല് സെക്രെട്ടെറി ഇ.ആര്.ജോഷി, എം.സുനീര്, പി.എ.സുബൈര്,പി.ചന്ദ്രശേഖരന്, ഷക്കീല സുബൈര് , ഷൈലജ പ്രേംലാല് എന്നിവര് നേതൃത്വം നല്കി.

യുവകലാ സാഹിതി ദുബായിയുടെ എന്‍സി മമ്മൂട്ടി പുരസ്ക്കാരം ഏപ്രില്‍ പതിനെട്ടിന് സമ്മാനിക്കും

യുവകലാ സാഹിതി ദുബായിയുടെ എന്‍സി മമ്മൂട്ടി പുരസ്ക്കാരം ഏപ്രില്‍ പതിനെട്ടിന് സമ്മാനിക്കും

എന്‍സി. മമ്മൂട്ടി മാസ്റ്ററുടെ ഓര്‍മയ്ക്കായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സാംസ്ക്കാരിക പ്രവര്‍ത്തകനു യുവ കലാ സാഹിതി ദുബായ് ഘടകം വര്ഷം തോറും നല്‍കി വരുന്ന എന്‍ സി.മമ്മൂട്ടി പുരസ്കാര ദാനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ പതിനെട്ടിന് കല്‍പ്പറ്റയില്‍ നടക്കും.

സി.പി.ഐ.സംസ്ഥാന സെക്രട്ടറി സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷം വഹിക്കുന്ന അനുസ്മരണ സമ്മേളനം കല്‍പ്പറ്റ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ മൂന്നു മണിക്ക് ആരംഭിക്കും.പ്രശസ്ത നോവലിസ്റ്റ്‌ ശ്രീ.എം.മുകുന്ദന്‍ പുരസ്കാര ജേതാവ് ശ്രീ.മണമ്പൂര്‍ രാജന്‍ ബാബുവിനു പുരസ്ക്കാരം സമ്മാനിക്കും.പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡോ.വത്സലന്‍ വാതുശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും .പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തിക്കൊണ്ട് യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ.പി.കെ.ഗോപി സംസാരിക്കും. യുവകലാ സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ ,വിജയന്‍ ചെറുകര , ഓ.കെ.ജോണി ,വി.അയിഷബീവി, ടി.വി.ബാലന്‍ , കെ.കെ.ജോഷി തുടങ്ങിയവര്‍ പ്രസംഗിക്കും .
തുടര്‍ന്നു സാഫ്‌ വാന്‍ എസ്. റഹു മാന്‍ നയിക്കുന്ന ഗസല്‍ അരങ്ങേറും.

സി.കെ.ചന്ദ്രപ്പന് നിലപാടുകളില് ഉറച്ചു നിന്ന ജനനേതാവ്: യുവകലാസാഹിതി

സി.കെ.ചന്ദ്രപ്പന്  നിലപാടുകളില്  ഉറച്ചു  നിന്ന  ജനനേതാവ്: യുവകലാസാഹിതി യു. എ. ഇ

സി.പി.ഐ. സംസ്ഥാന സെക്രെട്ടെറി സി.കെ ചന്ദ്രപ്പന്റെ  നിര്യാണത്തില്  യുവകലാസാഹിതി  യു.എ.ഇ  ഘടകം  അനുശോചനം  രേഖപ്പെടുത്തി .  നിലപാടുകളില്  ഉറച്ചു  നിന്ന ജന നേതാവും  വിപ്ലവകാരിയും  ആയിരുന്നു  സി.പി.ഐ. സംസ്ഥാന  സെക്രെട്ടെറി  സി.കെ  ചന്ദ്രപ്പന്  എന്ന്  യുവകലാസാഹിതി  യു.എ.ഇ  ജനറല്  സെക്രെട്ടെറി ഇ.ആര്.ജോഷിയും  പ്രസിഡന്റ്  പി.എന്  വിനയചന്ദ്രനും  പറഞ്ഞു. വയലാര്  സ്റ്റാലിന് എന്ന  പേരില്
അറിയപ്പെട്ടിരുന്ന  സി.കെ.കുമാരപ്പണിക്കരുടെ മകന്  എന്ന നിലയിലും  കറ കളഞ്ഞ  ആദര്ശ രാഷ്ട്രീയത്തിന്റെ  ഉടമ  എന്ന നിലയിലും  പുന്നപ്ര- വയലാര്  സമരങ്ങളുടെ  നേരവകാശി  എന്ന നിലക്കായിരിക്കും  ചരിത്രത്തില്  സി.കെ.ചന്ദ്രപ്പന്റെ  സ്ഥാനം  എന്നും .സി.കെയുടെ  നിര്യാണത്തില്  ദുഃഖം  പേറുന്ന  കേരളത്തിലെ  കമ്മ്യുണിസ്റ്റ്  പാര്ട്ടി  പ്രവര്ത്തകരുടെയും  പൊതുജനങ്ങളുടെയും  ദുഃഖത്തില്  യു.എ..ഇ യിലെ യുവകലാസാഹിതി  പ്രവര്ത്തകരും  പങ്കു  ചേരുന്നു . എന്നും  അനുശോചന സന്ദേശത്തില്  പറഞ്ഞു..